Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ എസ്എസ്എൽസി പരീക്ഷകൾ ഇന്നലെ അവസാനിച്ചു.
മധ്യവേനൽ അവധിക്കായി സ്കൂളുകൾ ഇന്ന് അടയ്ക്കും. ഇനിയുള്ള രണ്ടു മാസം കുട്ടികൾ അവധി ആഘോഷത്തിലാണ്.
എസ്എസ്എൽസിക്ക് 4.17 ലക്ഷം വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. പ്ലസ് ടു പരീക്ഷ എഴുതിയത് 4.52 ലക്ഷം വിദ്യാർഥികളും പ്ലസ് വണിന് 4.11 ലക്ഷം വിദ്യാർഥികളുമാണ്. പ്ലസ് ടു പരീക്ഷകൾ കഴിഞ്ഞ ആഴ്ച പൂർത്തിയായിരുന്നു.
National
ന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷത്തിനുള്ള എല്ലാ ഒരുക്കങ്ങളും രാജ്യതലസ്ഥാനത്ത് പൂർത്തിയായി. തിങ്കളാഴ്ച്ച രാവിലെയാണ് പ്രൗഢഗംഭീരമായ ചടങ്ങുകള്‍ക്ക് തുടക്കം കുറിക്കുക. ആഘോഷങ്ങൾക്ക് മുന്നോടിയായി രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു ഇന്ന് വൈകുന്നേരം രാജ്യത്തെ അഭിസംബോധന ചെയ്യും.
പത്മാപുരസ്കാരങ്ങളും സൈനിക പോലീസ് മെഡലുകളും ഇന്ന് പ്രഖ്യാപിക്കും. ആഘോഷങ്ങളിൽ പങ്കെടുക്കാൻ യൂറോപ്യന്‍ യൂണിയന് കമ്മീഷന് പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെയര്‍ ലെയന് ഇന്നലെ ഡല്‍ഹിയിലെത്തിയിരുന്നു. യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ ഇന്ന് എത്തും.
നാളെ റിപ്പബ്ലിക് ദിന പരേഡില്‍ ഇരുവരും മുഖ്യാതിഥികളായി പങ്കെടുക്കും. റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി പഴുതടച്ച സുരക്ഷയാണ് രാജ്യത്ത് ഒരുക്കിയിരിക്കുന്നത്.
District News
ഇടുക്കി: രാജ്യത്തിന്റെ 77-ാം റിപ്പബ്ലിക് ദിനാഘോഷത്തിന് ജില്ലയില്‍ ഒരുക്കം പൂര്‍ത്തിയായി. നാളെ രാവിലെ ഒമ്പതിന് ഇടുക്കി ഐഡിഎ ഗ്രൗണ്ടില്‍ മന്ത്രി റോഷി അഗസ്റ്റിന് പതാക ഉയര്‍ത്തും.
ബാൻഡ് സംഘം ഉള്‍പ്പെടെ 18 പ്ലാറ്റൂണുകള്‍ പരേഡില്‍ അണിനിരക്കും. പോലീസ്, വനംവകുപ്പ്, എക്സൈസ്, എന്‍സിസി, സ്റ്റുഡന്റ് പോലീസ്, സ്കൗട്ട്സ്, ഗൈഡ്സ് എന്നീ വിഭാഗങ്ങള്‍ക്കു പുറമെ കട്ടപ്പന ഗവ. കോളേജ്, കുളമാവ് ജവഹര്‍ നവോദയ വിദ്യാലയം, പൈനാവ് എംആര്‍എസ്, വാഴത്തോപ്പ് സെന്റ് ജോര്‍ജ് ഹൈസ്കൂള്‍, കഞ്ഞിക്കുഴി എസ്എന്‍എച്ച്എസ്എസ്, മുരിക്കാശേരി സെന്റ് മേരീസ് എച്ച്എസ്എസ് എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളും പരേഡില്‍ പങ്കെടുക്കും.
രാവിലെ 8.40ന് പ്ലറ്റൂണുകള്‍ ഗ്രൗണ്ടില്‍ അണിനിരക്കും. 8.50 ന് മന്ത്രി റോഷി അഗസ്റ്റിന് ദേശീയ പതാക ഉയര്‍ത്തിയ ശേഷം പരേഡ് പരിശോധിക്കും. തുടര്‍ന്ന് റിപ്പബ്ലിക് ദിന സന്ദേശം നല്‍കും. പരേഡിന് എത്തിച്ചേരുന്നവരുടെ സൗകര്യം പരിഗണിച്ച് കെഎസ്ആര്‍ടിസി കട്ടപ്പനയില്‍നിന്ന് പ്രത്യേക സര്‍വീസ് നടത്തും.
ഇതിനുപുറമേ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് മുന്നോടിയായി ഇടുക്കി ഡാം വൈദ്യുതദീപങ്ങളാല്‍ അലങ്കരിക്കുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. റിപ്പബ്ലിക് ദിനോഘോഷത്തിന്റെ ഒരുക്കവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ ഡോ. ദിനേശന് ചെറുവാട്ടിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ഇന്നലെ യോഗം ചേര്‍ന്നു.
പോലീസ്, പൊതുമരാമത്ത് വകുപ്പ്, ജല അഥോറിറ്റി, സിവില്‍ സപ്ലൈസ് വകുപ്പ്, കെഎസ്ഇബി, ആരോഗ്യവകുപ്പ്, മരിയാപുരം പഞ്ചായത്ത്, ഇടുക്കി താലൂക്ക് ഓഫീസ് എന്നിവര്‍ക്കാണ് പരേഡിനാവശ്യമായ സജ്ജീകരണങ്ങള്‍ മൈതാനത്ത് ഒരുക്കുന്നതിനുള്ള ചുമതല.
പരേഡ് പരിശീലനവും റിഹേഴ്സലും ഐഡിഎ മൈതാനത്ത് ആരംഭിച്ചിട്ടുണ്ട്. പൂര്‍ണമായും ഹരിതചട്ടം പാലിച്ചാവും ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷം. പൊതുജനങ്ങള്‍ക്ക് പരേഡ് കാണുന്നതിന് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
യോഗത്തില്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ഷൈജു പി. ജേക്കബ്, സബ് കളക്ടര്‍ അനൂപ് ഗാര്‍ഗ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
NRI
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ വിനയ് നഗർ–കിദ്വായ് നഗർ ഏരിയ ക്രിസ്മസ് - പുതുവത്സരാഘോഷങ്ങൾ ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ നടത്തപ്പെട്ടു. ഏരിയ ചെയർമാൻ സുനിൽ കുമാർ ഗോപാലകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ വൈസ് പ്രസിഡന്റ് കെ.ജി. രഘുനാഥൻ നായർ ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു.
ആർ.കെ. പുരം സെന്റ് പീറ്റേഴ്സ് ചർച്ചിലെ റവ. ഫാ. സെബാസ്റ്റ്യൻ കല്ലടയിൽ എംഎസ്ടി ക്രിസ്മസ് സന്ദേശം നൽകി. ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, ചീഫ് ട്രഷറർ മാത്യു ജോസ്, അഡീഷണൽ ട്രഷറർ മനോജ് പൈവള്ളിൽ, അഡിഷണൽ ഇന്റേർണൽ ഓഡിറ്റർ ലീനാ രമണൻ, ഏരിയ സെക്രട്ടറി നോവൽ ആർ തങ്കപ്പൻ, ട്രഷറർ അജി ചെല്ലപ്പൻ, വനിതാ വിഭാഗം കൺവീനർ സുതില ശിവകുമാർ, പ്രോഗ്രാം കൺവീനറും ജോയിന്റ് സെക്രട്ടറിയുമായ കെ പി സുതൻ, ജോയിന്റ് സെക്രട്ടറിയും കൾച്ചറൽ കൺവീനറുമായ ഷിരീഷ് മുള്ളങ്കണ്ടി തുടങ്ങിയവർ പ്രസംഗിച്ചു.
അഡീഷണൽ ജനറൽ സെക്രട്ടറി പി.എൻ. ഷാജി, കേന്ദ്ര നിർവാഹക സമിതി അംഗങ്ങളായ ഡി. ജയകുമാർ, പ്രദീപ് ദാമോദരൻ, സുജാ രാജേന്ദ്രൻ, നളിനി മോഹൻ, രമാ സുനിൽ തുടങ്ങിയവർ പങ്കെടുത്തു.
ഏരിയയിലെ കുട്ടികളും മുതിർന്നവരും ഉൾപ്പെടുന്ന കലാകാരന്മാർ അവതരിപ്പിച്ച കരോൾ ഗാനങ്ങൾ, സിനിമാ ഗാനങ്ങൾ, നൃത്തനൃത്യങ്ങൾ, എന്നിവ പ്രേക്ഷക ശ്രദ്ധ നേടി. സ്നേഹ വിരുന്നോടുകൂടി പരിപാടികൾ സമാപിച്ചു.
National
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ യൂറോപ്യൻ യൂണിയൻ നേതാക്കൾ മുഖ്യാതിഥികളാകും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം യൂറോപ്യൻ കൗണ്‍സിൽ പ്രസിഡന്റ് അന്റോണിയോ ലൂയിസ് സാന്റോസ് ഡാ കോസ്റ്റയും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല ഫോണ്‍ ഡെർ ലെയനും ത്രിദിന സന്ദർശനത്തിനായി എത്തുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ജനുവരി 25 മുതൽ 27 വരെയുള്ള സന്ദർശനത്തിനിടയിലാണ് 26ന് നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ യൂറോപ്യൻ യൂണിയൻ നേതാക്കൾ മുഖ്യാതിഥികളാകുക.
District News
അഗളി: കാരറ സെന്റ് ജോസഫ് ഇടവകയുടെ സുവർണജൂബിലിക്കും തിരുനാൾ ആഘോഷത്തിനും ഇന്ന് കൊടിയേറും. രാവിലെ പത്തിന് ഫാ. സെബാസ്റ്റ്യൻ മംഗലൻ കൊടിയേറ്റ് കർമം നിർവഹിക്കും. തുടർന്ന് വിശുദ്ധ കുർബാന, വചനസന്ദേശം, ലദീഞ്ഞ് എന്നിവ നടക്കും. നാളെ മുതൽ 16വരെ വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന, വചനസന്ദേശം, ലദീഞ്ഞ് എന്നിവ നടക്കും.
16 ന് വൈകുന്നേരം ആറരയ്ക്ക് ഇടവകക്കാരുടെ കലാപരിപാടികൾ. 17 ന് വൈകുന്നേരം മൂന്നിന് ജൂബിലി സമൂഹബലിക്ക് ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ കാർമികത്വം വഹിക്കും. 5.45 ന് ഗുഡ്ഡയൂർ കുരിശടിയിലേക്ക് പ്രദക്ഷിണം. ഏഴിന് സ്നേഹവിരുന്ന്. 7.30 ന് ആകാശവർണവിസ്മയം. തുടർന്ന് പൊതുസമ്മേളനവും സമർപ്പിതസംഗമവും ബിഷപ് ഉദ്ഘാടനം ചെയ്യും. ഫാ. സേവ്യർഖാൻ വട്ടായിൽ അനുഗ്രഹപ്രഭാഷണം നടത്തും.
18 ന് രാവിലെ പത്തിന് തിരുനാൾകുർബാന. വചനസന്ദേശം, ലദീഞ്ഞ് എന്നിവയ്ക്ക് കാനഡ മിസിസാഗ രൂപത മെത്രാൻ മാർ ജോസ് കല്ലുവേലിൽ കാർമികത്വം വഹിക്കും. തുടർന്ന് കാരറ ജംഗാഷനിലേക്ക് പ്രദക്ഷിണം. സ്നേഹവിരുന്ന്. വൈകുന്നേരം ആറരയ്ക്ക് ഗാനമേള. 19 ന് രാവിലെ 6.45 ന് പരേതസ്മരണ. മരിച്ചവർക്കു വേണ്ടിയുള്ള കുർബാന, ഒപ്പീസ്. തുടർന്ന് തിരനാളിന് കൊടിയിറങ്ങും.
തിരുനാൾ പരിപാടികൾക്ക് വികാരി ഫാ. ജോഷി പുത്തൻപുരയിൽ, കൈക്കാരന്മാരായ ജോണി മംഗലത്ത്, ബാബു കൊച്ചുപറന്പിൽ, ഷിബു കടന്പനാട്ട്, കണ്‍വീനർ ജെയ്മോൻ പാറയാനിയിൽ, ദേവാലയ ശുശ്രൂഷി ജോണ്‍ മുല്ലപ്പള്ളി എന്നിവർ നേതൃത്വം നൽകും.
Kerala
കൊച്ചി: പുതുവത്സരാഘോഷത്തിന്റെ ഭാഗമായി കൊച്ചി മെട്രോയും വാട്ടർ മെട്രോയും അധിക സർവീസുകൾ നടത്തും. വർഷാവസാനത്തെ തിരക്ക് കണക്കിലെടുത്താണ് സർവീസുകൾ ദീർഘിപ്പിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.
26 മുതൽ ജനുവരി മൂന്നു വരെ ഇടപ്പള്ളി സ്റ്റേഷനിൽ നിന്നും ആലുവയിലേക്കും തൃപ്പൂണിത്തുറയിലേക്കും ട്രെയിനുകൾ രാത്രി 11 വരെ സർവീസ് നടത്തും. ന്യൂ ഇയർ പ്രമാണിച്ച് പുലർച്ചെ 1.30 വരെ 20 മിനിറ്റ് ഇടവിട്ട് സർവീസുണ്ടാകും.
ആലുവ, തൃപ്പൂണിത്തുറ ടെർമിനലുകളിൽ നിന്നുള്ള അവസാന ട്രെയിനുകൾ പുലർച്ചെ 1.30ന് പുറപ്പെടും. ഇടപ്പള്ളി സ്റ്റേഷനിൽ നിന്നുള്ള അവസാന ട്രെയിൻ പുലർച്ചെ രണ്ടിന് പുറപ്പെടും.
കൊച്ചി വാട്ടർ മെട്രോ സർവീസ് ഹൈക്കോർട്ട് - മട്ടാഞ്ചേരി റൂട്ടിലും ഹൈക്കോർട്ട് - വൈപ്പിൻ റൂട്ടിലും ജനുവരി ഒന്നിന് പുലർച്ചെ 12 മുതൽ നാലുവരെ സർവീസ് നടത്തും.